Breaking...

9/recent/ticker-posts

Header Ads Widget

4 സ്റ്റാര്‍ സൗകര്യങ്ങളോടെ ബീസ ക്ലബ്ബ് ഹൗസ് മാഞ്ഞൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു.



4 സ്റ്റാര്‍ സൗകര്യങ്ങളോടെ ബീസ ക്ലബ്ബ് ഹൗസ് മാഞ്ഞൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൊച്ചി-കുമരകം സഞ്ചാര പാതയില്‍ മാഞ്ഞൂരിന്റെ ഗ്രാമീണതയില്‍ ആധുനിക സംവിധാനങ്ങളോടെയാണ് ബീസ ലക്ഷ്വറി സ്‌പോര്‍ട്ടിംഗ് വില്ലേജ് ആരംഭിച്ചിരിക്കുന്നത്. നീന്തല്‍ക്കുളവും വിവിധ ഗെയിമുകളില്‍ പങ്കു ചേരാനും  സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാനുമെല്ലാമുള്ള സൗകര്യങ്ങളാണ് ബീസയുടെ പ്രത്യേകത.  കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തി വിശ്രമിക്കാനും വിനോദങ്ങളില്‍ പങ്കുചേരാനും ബീസ ക്ലബ്ബ് ഹൗസ് സൗകര്യമൊരുക്കുന്നു. ജിംനേഷ്യവും, ബാഡ്മിന്റണ്‍ ഫുട്‌ബോള്‍ കോര്‍ട്ടും, റെസ്റ്റോറന്റുമുള്‍പ്പെടുന്ന ബീസ ക്ലബ്ബ് ഹൗസിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവനും, മന്ത്രി റോഷി അഗസ്റ്റ്യനും ചേര്‍ന്ന് ഭദ്രദീപം കൊളുത്തിനിര്‍വഹിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എ. സിനിമാതാരം അദിതി രവി, ബോളിവുഡ് സ്‌റ്റൈലിഷ് ഷാന്‍ ചെറിയാന്‍, ജോയ് തോമസ്, പി.യു സുനില്‍, പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍, സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എം.എല്‍.എ. എന്നിവര്‍ ആശംസ സന്ദേശം നല്‍കി. ബീസ ക്ലബ്ബ് ഹൗസിന് നേതൃത്വം നല്‍കുന്ന ഷാജി മോന്‍ ജോസഫും, പത്‌നി ബിന്ദുവും വിശിഷ്ടാതിഥികളെ സ്വീകരിച്ചു.




Post a Comment

0 Comments