Breaking...

9/recent/ticker-posts

Header Ads Widget

ബി.ജെ.പി യുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു.



കോതനല്ലൂര്‍ വനിതാ സഹകരണ സംഘത്തില്‍ നിന്നും സ്ത്രീകള്‍ ഉള്‍പ്പെടുന്ന സ്വയം സഹായ സംഘത്തിന്റെ മറവിലും, വ്യക്തിഗത വായ്പകളായും കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബി.ജെ.പി മാഞ്ഞൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തട്ടിപ്പു നടത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് BJP യുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ്ണ  സംഘടിപ്പിച്ചു.  ന്യൂനപക്ഷ മോര്‍ച്ച ദേശീയ സമിതി അംഗം സുമിത്ത് ജോര്‍ജ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മാഞ്ഞൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഗോപകുമാര്‍ ടി.എന്‍ അധ്യക്ഷനായിരുന്നു. മഹിളാമോര്‍ച്ച മണ്ഡലം സെക്രട്ടറി ശ്രീകല വിശ്വംഭരന്‍, ബി.ജെ.പി സംസ്ഥാന സമിതി അംഗം കെ ഗുപ്തന്‍, ബി.ജെ.പി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസ് ജോസഫ്, കടുത്തുരുത്തി മണ്ഡലം സെക്രട്ടറി കെ.എന്‍ വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments