Breaking...

9/recent/ticker-posts

Header Ads Widget

ചേന്നാമറ്റം സി. അല്‍ഫോന്‍സാസ് യു.പി സ്‌കൂളിന്റെ ഡയമണ്ട് ജൂബിലി ആഘോഷം നടന്നു.



ചേന്നാമറ്റം സി. അല്‍ഫോന്‍സാസ് യു.പി സ്‌കൂളിന്റെ  ഡയമണ്ട് ജൂബിലി ആഘോഷം നടന്നു. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ജൂബിലി ആഘോഷവും, സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനവും നിര്‍വഹിച്ചു. അതിരൂപത കോര്‍പറേറ്റ് മാനേജര്‍ റവ. ഫാദര്‍ മനോജ് കറുകയില്‍ അധ്യക്ഷനായിരുന്നു.സ്‌കൂള്‍ മാനേജര്‍ റവ. ഫാദര്‍ ജെയിംസ് കലയകണ്ടംമറ്റം സ്വാഗതമാശംസിച്ചു. അശ്വതി ഐ.പി.എസ് മുഖ്യ അതിഥി ആയിരുന്നു. അയര്‍ക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ശ്രീജ പി. ഗോപാല്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി നാഗമറ്റം, പ്രധാന അധ്യാപിക കുഞ്ഞുമോള്‍ ആന്റണി, സ്‌കൂള്‍ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ജോയ് മാത്യു പൂവമ്പുഴക്കല്‍, പി.റ്റി.എ പ്രസിഡന്റ് തോമസ് ഒഴുകയില്‍, മാസ്റ്റര്‍ അശ്വിന്‍ ജോസഫ്, മാസ്റ്റര്‍ നോയല്‍ യാക്കോബ്, സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ ആര്‍. ആശ ലത, അജയ് ജോസഫ്, പ്രിന്‍സി മോള്‍ പി.എം, ഏയ്ഞ്ചല്‍ മറിയം റ്റി.കെ, മഞ്ചു ഉദയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ചേപ്പുംപാറ മര്‍ത്തമറിയം ഇടവകയുടെ ആഭിമുഖ്യത്തിലാണ് ആഘോഷ പരിപാടികള്‍ നടന്നത്.




Post a Comment

0 Comments