സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലിനെതിരെയും, മാധ്യമ വേട്ടയ്‌ക്കെതിരെയുമുള്ള പ്രതിഷേധവുമായി, ഏറ്റുമാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രതികാരപരമായി കള്ളക്കേസ് എടുക്കുന്നതിനെതിരെ സംസ്ഥാനമൊട്ടാകെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിന്റെ ഭാഗമായാണ് ഏറ്റുമാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. ഏറ്റുമാനൂര്‍ ചിറക്കുളത്തിനു സമീപത്തു നിന്നും പ്രതിഷേധ പ്രകടനമായി എത്തിയ കോണ്‍ഗ്രസ് നേതാക്കളെ സ്റ്റേഷന് മുന്‍വശത്തെ റോഡില്‍ പോലീസ് തടഞ്ഞു. പ്രതിഷേധ ധര്‍ണ്ണ ഡി.സി.സി ജനറല്‍ സെക്രട്ടറി എം. മുരളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ജോറോയി പൊന്നാറ്റില്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ടോമി പുളിമാന്‍തുണ്ടം, ടിനു ജോണ്‍, ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു കൂമ്പിക്കന്‍, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, ജെയിംസ് തോമസ്, ബിജു വലിയമല, ഏറ്റുമാനൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്, തങ്കച്ചന്‍ കോണിക്കല്‍, വിഷ്ണു ചെമ്മുണ്ടവള്ളി തുടങ്ങിയവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി.
0 Comments