ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി ബിജു കുമ്പിക്കലിനെയും, വൈസ് പ്രസിഡണ്ടായി സജി വള്ളംകുന്നിനെയും എതിരില്ലാതെ തെരഞ്ഞെടുത്തു. സഹകരണ വകുപ്പ് സൂപ്രണ്ട് ബി അനീഷ് റിട്ടേണിങ് ഓഫീസര്‍ ആയിരുന്നു. കഴിഞ്ഞ ഒമ്പതാം തീയതി നടന്ന ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പാനലിലെ പതിമൂന്ന് പേരും വലിയ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കുകയായിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്ിനേയും, വൈസ് പ്രസിഡന്റിനേയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും, യുഡിഎഫ് നേതാക്കളും, പ്രവര്‍ത്തകരും അനുമോദിച്ചു.





0 Comments