Breaking...

9/recent/ticker-posts

Header Ads Widget

മന്ത്രിക്കൊപ്പം വിദ്യാര്‍ത്ഥികളും മെസ്സഞ്ചിയാന ചെടികള്‍ നട്ട് പ്ലസ് വണ്‍ പ്രവേശനോത്സവം വര്‍ണ്ണാഭമാക്കി.



മന്ത്രിക്കൊപ്പം വിദ്യാര്‍ത്ഥികളും മെസ്സഞ്ചിയാന  ചെടികള്‍ നട്ട് പ്ലസ് വണ്‍ പ്രവേശനോത്സവം വര്‍ണ്ണാഭമാക്കി. കൈപ്പുഴ സെന്റ് ജോര്‍ജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് പ്ലസ് വണ്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് 130 മെസഞ്ചിയാന  ചെടികളാണ് നട്ടത്.  മന്ത്രി വി.എന്‍ വാസവന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്ലസ് വണ്‍ അഡ്മിഷന്‍ ലഭിച്ച 60 കുട്ടികളും, രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ 60 കുട്ടികളും, വിശിഷ്ട അതിഥികളും ചേര്‍ന്നാണ് തൈകള്‍ നട്ടത്. ഇലയുടെ ഭംഗിക്കായി വളര്‍ത്തുന്ന ഡ്രസീന ഇനത്തില്‍പ്പെട്ട മെസഞ്ചിയാന  ചെടി ഫ്േളാറി കള്‍ച്ചര്‍ പഠിതാക്കളായ വിദ്യാര്‍ത്ഥികളും, മന്ത്രിയും ചേര്‍ന്ന് നട്ടുപിടിപ്പിച്ചു. യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സാബു മാലിതുരുത്തിയില്‍ അധ്യക്ഷനായിരുന്നു. കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് സെക്രട്ടറി ഫാദര്‍ തോമസ് പുതിയകുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി സ്‌കൂളിന് വേസ്റ്റ് ബാസ്‌ക്കറ്റുകള്‍, തുണിസഞ്ചികള്‍ എന്നിവ  കൈമാറി. നീണ്ടൂര്‍  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രദീപ്കുമാര്‍ കൈപ്പുഴ സ്‌കൂളിനെ മാലിന്യമുക്ത സ്‌കൂള്‍ ആയി പ്രഖ്യാപിച്ചു.സ്‌കൂളിലെ ടോയ്‌ലറ്റ് സമുച്ചയ നിര്‍മ്മാണത്തിനായി ജില്ലാ പഞ്ചായത്തിന്റെ വിഹിതമായി 15 ലക്ഷം രൂപ നല്‍കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ഹൈബി ബോബി അറിയിച്ചു.സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം അനു കുര്യന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ് കോട്ടൂര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തോമസ് മാത്യു, പ്രഥമ അധ്യാപകന്‍ കെ.എസ്. ബിനോയ്, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്  ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments