Breaking...

9/recent/ticker-posts

Header Ads Widget

ക്രൈസ്തവ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ കൂട്ടിക്കല്‍ ടൗണില്‍ പ്രാര്‍ത്ഥനാ റാലി നടത്തി.



മണിപ്പൂരിലുണ്ടായ കലാപത്തില്‍ ദുരിതമനുഭവിക്കുന്ന ക്രൈസ്തവ സമൂഹത്തിന് ഐക്യദാര്‍ഡ്യവുമായി ക്രൈസ്തവ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ കൂട്ടിക്കല്‍ ടൗണില്‍ പ്രാര്‍ത്ഥനാ റാലി നടത്തി.വിവിധ സഭകളിലെ ആയിരത്തോളം  വിശ്വാസികള്‍  മൗന പ്രാര്‍ത്ഥനാ റാലിയില്‍ പങ്കു ചേര്‍ന്നു. ഗോത്ര വിരോധങ്ങള്‍ മൂലം  അപരിഷ്‌കൃതമായ രീതിയില്‍ നടക്കുന്ന കലാപങ്ങളെ നിയന്ത്രിക്കാന്‍   കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ നിസ്സംഗത വെടിഞ്ഞ്  നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നു. റാലിയില്‍  ഓര്‍ത്തഡോക്‌സ്, സി.എസ്.ഐ , സീറോ മലബാര്‍, ലത്തീന്‍, ചര്‍ച്ച് ഓഫ് ഗോഡ്  സഭകളുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ പങ്കു ചേര്‍ന്നു.  തിന്മയുടെ ശക്തികള്‍ക്കെതിരെ നന്മയുടെ ശക്തികള്‍ ഒന്നിച്ചു നിന്ന് പ്രാര്‍ത്ഥിക്കുകയും, പ്രവര്‍ത്തിക്കുകയും വേണമെന്ന് റാലിക്ക് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. ക്രൈസ്തവ ഐക്യവേദി ഭാരവാഹികളായ അപ്പച്ചന്‍ കോട്ടപ്പറമ്പില്‍, ഷാജി മൂന്നാനപ്പള്ളില്‍,  അനൂപ് തേനംമാക്കല്‍,  തോമസ്  വാഴാംപ്ലാക്കല്‍ തുടങ്ങിയവര്‍നേതൃത്വം നല്‍കി.




Post a Comment

0 Comments