സന്മനസ്സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പൈകയില്‍ സൗജന്യ രക്ത പരിശോധനയും, ബ്ലഡ്പ്രഷര്‍ പരിശോധനയും നടത്തി. പാലാ കിഴതടിയൂര്‍ കിസ്‌കോ ലാബിന്റെ സഹകരണത്തോടെയാണ് പരിശോധനകള്‍ നടത്തിയത്. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് പൈക ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപം സന്മനസ്സിന്റെ ഓഫീസ് മന്ദിരത്തില്‍ വച്ചു നടന്ന പ്രോഗ്രാം പാലാ രൂപതാ വികാരി ജനറാള്‍ ഡോക്ടര്‍ ഫാദര്‍ ജോസഫ് മാലേപറമ്പില്‍ ഉദ്ഘാടനം ചെയ്തു. മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി തെരുവിന്റെ മക്കള്‍ക്ക് ഒരു കൈത്താങ്ങ് എന്ന സന്മനസ്സ് പദ്ധതിയുടെ ഭാഗമായി പൊതിച്ചോറ്, അരി, ധാന്യം, പച്ചക്കറി കിറ്റുകള്‍, വസ്ത്രങ്ങള്‍, കട്ടില്‍, വീല്‍ചെയര്‍ എന്നിവയുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. എലിക്കുളം വാര്‍ഡ് മെമ്പര്‍ മാത്യൂസ് പെരുമനങ്ങാട്ട്, ഫിലിം ആര്‍ട്ടിസ്റ്റുകള്‍ ആയ ജെയിംസ് കൊട്ടാരം, സ്‌കറിയാച്ചന്‍ രാമപുരം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പൊന്‍കുന്നം എസ്.ഐ എന്‍ രാജേഷ് മുഖ്യപ്രഭാഷണം നടത്തി. സന്മനസ്സ് ജോര്‍ജ് അധ്യക്ഷനായിരുന്നു. കിഡ്‌നി രോഗികള്‍ക്ക് ഡയാലിസിസ് കിറ്റുകള്‍, മരുന്നുകള്‍ എന്നിവ വിതരണം ചെയ്തു.





0 Comments