Breaking...

9/recent/ticker-posts

Header Ads Widget

മാര്‍ അഗസ്തീനോസ് കോളേജിനെ രാമപുരം ഗ്രാമപഞ്ചായത്തിലെ പ്രഥമ സീറോ വേസ്റ്റ് ക്യാമ്പസായി പ്രഖ്യാപിച്ചു.



മാര്‍ അഗസ്തീനോസ്  കോളേജിനെ രാമപുരം ഗ്രാമപഞ്ചായത്തിലെ പ്രഥമ സീറോ വേസ്റ്റ് ക്യാമ്പസായി പ്രഖ്യാപിച്ചു.  കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പഞ്ചായത് പ്രസിഡന്റ് ഷൈനി സന്തോഷ്  കോളേജിനെ സീറോ വേസ്റ്റ് ക്യാമ്പസായി പ്രഖ്യാപിച്ചു. സാക്ഷ്യപത്രം  പഞ്ചായത്ത് സെക്രട്ടറി ദീപു ടി.കെ പ്രിന്‍സിപ്പല്‍ ഡോ.ജോയി ജേക്കബിന് കൈമാറി.  മാര്‍ ആഗസ്തീനോസ് കോളേജില്‍  കാര്യക്ഷമമായി നടപ്പിലാക്കിയിരിക്കുന്ന മാലിന്യ സംസ്‌കരണ പരിപാടികള്‍ പരിഗണിച്ചു കൊണ്ടാണ് കോളേജിന് ഈ അംഗീകാരം നല്‍കിയത്. പേപ്പര്‍, ഭക്ഷണ, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരം തിരിച്ചു ശേഖരിക്കുകയും, സംസ്‌കരിക്കുകയും ചെയ്തു വരുന്നു. ഭക്ഷണ  മാലിന്യങ്ങള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ബയോ ഗ്യാസ് പ്ലാന്റും കോളേജിലുണ്ട്. കോളജ് മാനേജര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത് പ്രസിഡന്റ് ഷൈനി സന്തോഷ്  യോഗം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ജോയി ജേക്കബ്, പഞ്ചായത്  മെമ്പര്‍ മനോജ് ചീങ്കല്ലേല്‍,  സെക്രട്ടറി ദീപു ടി.കെ., എക്സൈസ് ഇന്‍സ്പെക്ടര്‍ ഫിലിപ്പ് തോമസ്, വൈസ് പ്രിന്‍സിപ്പല്‍ സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ്  ഓഫീസര്‍ രാജീവ് ജോസഫ്, അഡ്മിനിസ്ട്രേറ്റീവ്  എക്‌സിക്യൂട്ടീവ്  പ്രകാശ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments