Breaking...

9/recent/ticker-posts

Header Ads Widget

5500 കിലോമീറ്റര്‍ സൈക്കിള്‍ യാത്ര നടത്തി മടങ്ങിയെത്തിയ അഖില്‍ സുകുമാരന് സ്വീകരണം



ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലൂടെ 5500 കിലോമീറ്റര്‍ സൈക്കിള്‍ യാത്ര നടത്തി മടങ്ങിയെത്തിയ അഖില്‍ സുകുമാരന് ജന്മനാട് ആവേശജ്ജ്വലമായ  സ്വീകരണം നല്‍കി. വെമ്പള്ളി ജംഗ്ഷനില്‍ നിന്നും വാദ്യ മേളങ്ങളുടെ അകമ്പടിയോടെയാണ് എംഎല്‍എ മോന്‍സ് ജോസഫ് അടക്കമുള്ളവര്‍ ചേര്‍ന്ന് അഖില്‍ സുകുമാരനെ സ്വീകരിച്ചത്. വെമ്പള്ളി ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ നല്‍കിയ സ്വീകരണയോഗം ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.  സ്വാതന്ത്ര്യത്തിന്റെ 75 ആം  വാര്‍ഷികത്തോടനുബന്ധിച്ച്  സൈക്കിള്‍ റാലി നടത്തിയ അഖിലിന് ഉചിതമായ സ്വീകരണം ഔദ്യോഗികമായി നല്‍കുവാന്‍ നടപടി സ്വീകരിക്കുമെന്നു അദ്ദേഹം പറഞ്ഞു. സ്വീകരണ യോഗത്തില്‍ കാണക്കാരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്‍സി സിറിയക് അധ്യക്ഷയായിരുന്നു. ജനപ്രതിനിധികളായ അജിത ജയ മോഹന്‍, തമ്പി കാവുംപറമ്പില്‍, അംബികാ സുകുമാരന്‍, സാം കുമാര്‍, ബെറ്റ്‌സിമോള്‍, സംഘാടകസമിതി ഭാരവാഹികളായ രജിന്‍ രാജ്, കെ. ജി. ജിഷി,  ജിതേന്ദ്ര കുമാര്‍, ജിബിന്‍ വാഴപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. എംഎസ്ഡബ്ലിയു വിദ്യാര്‍ത്ഥിയായ അഖില്‍ ബീഹാറിലെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നിന്നും ആരംഭിച്ച സൈക്കിള്‍ യാത്ര  ബീഹാര്‍ ,യു.പി, ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചാണ്  75 ദിവസത്തിന് ശേഷം വെമ്പളിയില്‍ അവസാനിപ്പിച്ചത്. ദിവസേന 100 കിലോമീറ്ററിലധികം യാത്ര ചെയ്തു. ചാക്കും ബെഡ്ഷീറ്റും കുടിവെള്ളവും മാത്രമായിരുന്നു കരുതല്‍. തന്റെ സൈക്കിള്‍ യാത്രയ്ക്കിടെ നിരവധി പേര്‍ നല്‍കിയ സഹായങ്ങള്‍ യാത്രയ്ക്ക് ഏറെ ഉപകാരപ്പെട്ടതായി അഖില്‍ സുകുമാരന്‍ പറഞ്ഞു. രാജ്യത്ത് മറ്റു സംസ്ഥാനങ്ങളില്‍ കഴിയുന്നവരെ കുറിച്ചുള്ള മുന്‍വിധികള്‍ ഒഴിവാക്കുവാന്‍ യാത്ര സഹായിച്ചതായും, ജീവിതത്തില്‍ യാത്രകള്‍  നല്‍കുന്ന അനുഭവങ്ങളും സന്തോഷവും വലുതാണെന്ന ഓര്‍മ്മപ്പെടുത്തലും അഖില്‍ സുകുമാരന്‍പങ്കുവെച്ചു.




Post a Comment

0 Comments