മലയാള ബ്രാഹ്‌മണ സമാജം കോട്ടയം ജില്ലാ വാര്‍ഷികവും കുടുംബ സംഗമവും ഏറ്റുമാനൂരില്‍ നടന്നു. കേന്ദ്ര പ്രസിഡണ്ട് പ്രൊഫ.കെ.ബാലചന്ദ്ര ശര്‍മ്മ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി ഡോ.കിരണ്‍ ആനന്ദ് നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. കേന്ദ്ര ജന.സെക്രട്ടറി കെ.ശ്രീവത്സന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് ഹരി മോഹന്‍ അധ്യക്ഷനായിരുന്നു. അഡ്വ.വി കെ.ബിജു, സംസ്‌കൃത പണ്ഡിതന്‍ ഡോ.വിശ്വനാഥന്‍ നമ്പൂതിരി , മികച്ച അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാര ജേതാവ് നാരായണന്‍ നമ്പൂതിരി എന്നിവരെ ആദരിച്ചു. മാലം ടി.വി. നാരായണ ശര്‍മ്മ, അരുണ്‍ കീച്ചേരില്‍ , ത്രിവിക്രമന്‍ നമ്പൂതിരി, വി.എന്‍.ടി. നമ്പൂതിരി,മോഹന്‍ കുമാര്‍ ,സേതുമാധവശര്‍മ്മ, കേശവന്‍ ഇളയത്, ജില്ലാ സെക്രട്ടറി ചന്ദ്രഗുപ്തന്‍ ഇളയത് സംഘാടക സമിതി കണ്‍വീനര്‍ ടി.എസ്.ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഷികത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പും ലഹരി വിരുദ്ധ സെമിനാറും നടന്നു. ജില്ലയിലെ വിവിധ ശാഖകളില്‍ നിന്നായി 600 ഓളം അംഗങ്ങള്‍പങ്കെടുത്തു.


.webp)


0 Comments