Breaking...

9/recent/ticker-posts

Header Ads Widget

ഭരണങ്ങാനം ഐ.എച്ച്.എം. ആശുപത്രി പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍



ഭരണങ്ങാനം ഐ.എച്ച്.എം. ആശുപത്രി  പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍. ഭരണങ്ങാനം ഇടവകയിലെ വൈദികനായിരുന്ന ഫാ. സെബാസ്റ്റ്യന്‍ പിണക്കാട്ടിന്റെ ദീര്‍ഘനാളായുള്ള സ്വപ്നത്തിന്റെ  സാക്ഷാത്കാരമാണ് മേരിഗിരി ആശുപത്രിയുടെ തുടക്കം. 1948 മാര്‍ച്ച് 19ന് സീറോ മലബാര്‍ സഭയുടെ കീഴിലെ രണ്ടാമത്തെ ആശുപത്രിയായി 12 കിടക്കകകളോടെ എളിയ രീതിയിലായിരുന്നു  മേരിഗിരി എന്ന ഐ.എച്ച്.എം ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി ഹോസ്പിറ്റല്‍ ആശുപത്രിയുടെ തുടക്കം. പടിപടിയായി വളര്‍ന്ന് ഇന്ന് 100 കിടക്കുകളുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ ജനറല്‍ ആശുപത്രിയായി.  1957 എ.എന്‍.എം ട്രെയിനിംഗോടെ തുടക്കം കുറിച്ച നഴ്‌സിംഗ് സ്‌കൂള്‍ 1960 ല്‍ ജി എന്‍ എം കോഴ്‌സ് ആയി ഉയര്‍ത്തി. ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, പീഡിയാട്രിക്‌സ്, ഗൈനക്കോളജി ഓര്‍ത്തോപീഡിക്, സൈക്യാട്രി, ഇഎന്‍ടി, അനസ്‌തേഷ്യയോളജി, ഡെന്റില്‍, ആയുര്‍വേദം, കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി എന്നീ വിഭാഗങ്ങളിലായി മുന്നോട്ടുപോകുന്ന മേരിഗിരിയില്‍ കഴിഞ്ഞ 75 വര്‍ഷത്തിനുള്ളില്‍ എണ്‍പതിനായിരത്തില്‍ പരം കുട്ടികളാണ് പിറന്നത്. ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം 2023 ഓഗസ്റ്റ് മാസം 17-ാം തീയതി ഉച്ചകഴിഞ്ഞ് 2 മണിക്ക് ആശുപത്രിയില്‍ വച്ച് നടക്കും. പാലാ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതു സമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. പ്ലാറ്റിനം ജൂബിലി സ്മാരക MRI, CT ബ്ലോക്കിന്റെ ശിലാസ്ഥാപനം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി  റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും.ലോകസഭാ MP തോമസ് ചാഴികാടന്‍, രാജ്യസഭാ MP ജോസ് കെ.മാണി, പാലാ MLA മാണി.സി. കാപ്പന്‍, മെഡിക്കല്‍ മിഷന്‍ സഭ സൂപ്പീരിയര്‍ ജനറല്‍ സി. ആഗ്‌നസ് ലാന്‍ഫെര്‍മാന്‍, കാത്തലിക് ഹെല്‍ത്ത് അസ്സോസ്സിയേഷന്‍ കേരളാ ഘടകം പ്രസിഡന്റ് റവ.ഡോ.ബിനു കുന്നത്ത് , ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സണ്ണി എന്നിവര്‍ സംബന്ധിക്കും. അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ മിനി തോമസ് , ജോബിന്‍ മാത്യു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. 






Post a Comment

0 Comments