പുതുപ്പള്ളിയില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മല്‍സരചിത്രം വ്യക്തമായി. ലിജിന്‍ ലാലാണ് ബിജെപി സ്ഥാനാര്‍ത്ഥി. നിലവില്‍ ബിജെപി കോട്ടയം ജില്ലാ അധ്യക്ഷനാണ് ലിജിന്‍ ലാല്‍. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും ലിജിന്‍ ലാല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014 മുതല്‍ ബിജെപി കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു ലിജിന്‍ ലാല്‍. മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം സ്വദേശിയാണ്. പാര്‍ട്ടി ഏല്‍പിച്ച ദൗത്യം സന്തോഷത്തോടെ സ്വീകരിക്കുന്നതായി ലിജിന്‍ ലാല്‍ പറഞ്ഞു. 53 വര്‍ഷമായി പുതുപ്പള്ളിയില്‍ ഉണ്ടാകാതെ പോയ വികസനം ബിജെപിയുടെ കടന്നുവരവോടെ സാധ്യമാകുമെന്നും ലിജിന്‍ ലാല്‍ പറഞ്ഞു.


.webp)


0 Comments