സ്റ്റീല്‍ കുടത്തില്‍ തല കുടുങ്ങിയ തെരുവ് നായയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം ആണ് നായുടെ തല കുടത്തില്‍ കുടുങ്ങിയത്. ഏറെനേരം തലയില്‍ കുടുങ്ങിയ അലുമിനിയം കുടവുമായി നടന്ന നായ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ കട്ടര്‍ ഉപയോഗിച്ച് കുടം കട്ട് ചെയ്തു നീക്കി നായെ രക്ഷപ്പെടുത്തുകയായിരുന്നു നാട്ടുകാരായ പ്രകാശ് കെപി, വെങ്കിടേശ്വര അയ്യര്‍, പഞ്ചായത്തംഗം തങ്കച്ചന്‍ മാത്യു, വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് നായെ രക്ഷപ്പെടുത്തിയത്.


.webp)


0 Comments