ഇലയ്ക്കാട് എസ്.കെ.വി ജി. യു.പി.സ്‌കൂളും, ഡോക്ടര്‍ രാജേന്ദ്രപ്രസാദ് ലൈബ്രറിയും സംയുക്തമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ആഗസ്റ്റ് 14 ന് കുട്ടികള്‍ക്ക് പോസ്റ്റര്‍ രചന, ദേശഭക്തിഗാനം, ഉപന്യാസ രചന, പ്രസംഗം തുടങ്ങിയ മത്സരങ്ങള്‍ നടത്തി. വര്‍ണാഭമായ സ്വാതന്ത്യദിന റാലിയില്‍ ഗാന്ധിജി, ചാച്ചാജി, റാണി ലക്ഷ്മീഭായ് തുടങ്ങിയവരുടെ വേഷത്തില്‍ കുട്ടികള്‍ അണിനിരന്നു. പി.റ്റി.എ പ്രസിഡണ്ട് അനീഷ് ചെല്ലപ്പന്റ അധ്യക്ഷതയില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ മീനച്ചില്‍ താലൂക്ക് ലൈബ്രറി ജോയിന്റ് സെക്രട്ടറി സി.കെ.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ തയ്യാറാക്കിയ സ്വാതന്ത്ര്യദിന പതിപ്പിന്റെ പ്രകാശനും നടന്നു. കുറവിലങ്ങാട് എ.ഇ.ഒ .ഡോക്ടര്‍ കെ.ആര്‍. ബിന്ദുജി മുഖ്യ പ്രഭാഷണം നടത്തി. ഡോക്ടര്‍ രാജേന്ദ്രപ്രസാദ് ലൈബ്രറി പ്രസിഡന്റും, ഗ്രാമ പഞ്ചായത്ത് മെമ്പറുമായ ശശിധരന്‍ നായര്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജാന്‍സി ജോര്‍ജ് ആശംസകളര്‍പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും, മധുര പലഹാര വിതരണവും നടന്നു. സകൂള്‍ ഹെഡ്മാസ്റ്റര്‍ മധുകുമാര്‍ കെ.ബി., ലൈബ്രറി പ്രതിനിധി ഗോപാലകൃഷ്ണന്‍ നായര്‍, സ്റ്റാഫ് സെക്രട്ടറി റ്റി.സി.അനില്‍കുമാര്‍, അക്കാദമിക് സെല്‍ കണ്‍വീനര്‍ ദിലീപ് സോമന്‍ എന്നിവര്‍നേതൃത്വംനല്‍കി.





0 Comments