Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ എസ്.എം.എസ്.എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി



ഏറ്റുമാനൂര്‍ എസ്.എം.എസ്.എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി. ലൈബ്രറി അങ്കണത്തില്‍ പ്രസിഡണ്ട് ജി.പ്രകാശ് ദേശീയ പതാക ഉയര്‍ത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം ഡോക്ടര്‍ വി.ആര്‍. ജയചന്ദ്രന്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. ലൈബ്രറി സെക്രട്ടറി പി.രാജീവ്, കമ്മിറ്റി അംഗങ്ങളായ സിറിയക് തോമസ്, ഇ.എന്‍ ജയകുമാര്‍, വി.എന്‍ ശ്രീകുമാര്‍, സുനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രാജ്യത്തിന്റെ ഐക്യവും, അഖണ്ഡതയും, മതേതരത്വവും, ജനാധിപത്യവും കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞയും എടുത്തു. കുട്ടികള്‍ക്കായി സ്വാതന്ത്ര്യ സമര ചരിത്രത്തെ ആസ്പദമാക്കി ക്വിസ് മത്സരവുംസംഘടിപ്പിച്ചു.




Post a Comment

0 Comments