Breaking...

9/recent/ticker-posts

Header Ads Widget

രാമായണ മാസാചരണത്തോടനുബന്ധിച്ച് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ സംസ്ഥാനതല രാമായണ മത്സരം നടന്നു.



രാമായണ മാസാചരണത്തോടനുബന്ധിച്ച് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ സംസ്ഥാനതല  രാമായണ മത്സരം നടന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ രാമായണ മാസാചരണ സമാപനത്തോടനുബന്ധിച്ചാണ് മത്സരങ്ങള്‍ നടന്നത്. ഹിന്ദുമത വേദാന്ത സംസ്‌കൃത പാഠശാലകള്‍ നടത്തിയ രാമായണ മത്സരത്തിലെ വിജയികളാണ് ഏറ്റുമാനൂരില്‍ നടന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുത്തത്. രാമായണ  മത്സരം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വക്കേറ്റ് കെ.അനന്തഗോപന്‍  ഉദ്ഘാടനം ചെയ്തു. സമൂഹ നന്മ ലക്ഷ്യമാക്കി പൊതുസമൂഹത്തിന് വ്യക്തമായ ജീവിത കാഴ്ചപ്പാട് നല്‍കുന്നതാണ് രാമായണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ഒരു വ്യക്തി, ഒരു കുടുംബം, ഒരു ഭരണാധികാരി, ഒരു സമൂഹം എന്ന സന്ദേശമാണ് രാമായണം നല്‍കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉദ്ഘാടന യോഗത്തില്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി ജി ബൈജു അധ്യക്ഷനായിരുന്നു. ബാല്യ-കൗമാര പ്രായത്തിലുള്ള കുട്ടികള്‍ക്ക് ധര്‍മ്മ ബോധവും ഹിന്ദു ധര്‍മ്മ  പരിചയവും നല്‍കി ലക്ഷ്യബോധമുള്ള പുതുതലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോ ടെയാണ് ദേവസ്വം ബോര്‍ഡ്  മത്സരം സംഘടിപ്പിച്ചത്. ദേവസ്വം ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ള ഹിന്ദുമത  വേദാന്ത സംസ്‌കൃത പാഠശാലകളുടെ പ്രവര്‍ത്തനത്തിലൂടെ ധര്‍മ്മബോധം വളര്‍ത്തുകയും ധര്‍മ്മ പ്രചാരണവുമാണ് ദേവസ്വം ബോര്‍ഡ് നടത്തിവരുന്നത്.  രാമായണത്തെ ആസ്പദമാക്കിയുള്ള പ്രസംഗ മത്സരം, ഉപന്യാസ രചന, രാമായണ പാരായണം, പ്രശ്‌നോത്തരി എന്നീ മത്സരങ്ങള്‍ വിവിധ ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് നടത്തിയിരുന്നു. ഈ മത്സരങ്ങളില്‍ വിജയികളായവരാണ് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്നത്. ഉദ്ഘാടന യോഗത്തില്‍ സാംസ്‌കാരിക പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ബി മധുസൂദനന്‍ നായര്‍, ദേവസ്വം കമ്മീഷണര്‍ ബി മുരാരി ബാബു, ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പ്രൊഫസര്‍ ശങ്കരന്‍ നായര്‍, സെക്രട്ടറി സോമന്‍ ഗംഗാധരന്‍, ഉപദേശക സമിതി അംഗം സോമന്‍ നാരായണന്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments