കളത്തൂര്‍ സെന്റ് മേരീസ് യുപി സ്‌കൂളില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ജനാധിപത്യരീതിയില്‍ രഹസ്യ വോട്ടെടുപ്പ് നടത്തി. സമ്മതി സ്‌കൂള്‍ ഇലക്ഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗപ്പെടുത്തിയാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം സജ്ജമാക്കിയത് . പൊതു തിരഞ്ഞെടുപ്പ് രീതിയില്‍ ഇലക്ഷന്‍ കമ്മീഷണര്‍ കൂടിയായ ഹെഡ്മിസ്ട്രസ് ഇലക്ഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണ് ഇലക്ഷന്‍ പ്രക്രിയകള്‍ക്ക് തുടക്കം കുറിച്ചത്. പൊതു തിരഞ്ഞെടുപ്പിന്റെ മാതൃകയില്‍ നോമിനേഷന്‍ സമര്‍പ്പണവും തുടര്‍ന്ന് സൂക്ഷ്മ പരിശോധനയും നടത്തിയാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചത് . സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് അഭ്യര്‍ത്ഥിക്കുന്നതിന് പൊതു വേദിയും ഒരുക്കി. വോട്ടര്‍മാരായ എല്ലാ കുട്ടികളെയും ഉള്‍പ്പെടുത്തി മോക്ക് തിരഞ്ഞെടുപ്പും നടത്തി. സമ്മതിദാനാവകാശം നിര്‍വഹിച്ചവരുടെ കൈവിരലില്‍ മഷി പുരട്ടി വോട്ട് ചെയ്തതോടെ, ആവേശത്തോടെയാണ് കുട്ടികള്‍ പോളിംഗ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിവന്നത്. സ്‌കൂള്‍തല തിരഞ്ഞെടുപ്പ് കുട്ടികള്‍ക്ക് വ്യത്യസ്തമായ പഠനാ നുഭവം ജീവിതാനുഭവവും ആയിരുന്നു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മിനിമോള്‍ മാത്യു, അധ്യാപകരായ ഷിന്‍ജ. കെ. തോമസ്, സ്‌നേഹമോള്‍ എസ്, സ്‌നേഹ സിന്‍സന്‍, റോയ് എം . പാറ്റാനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്‌കൂള്‍ ലീഡറായി എഡ്വിന്‍ റ്റി ജോയും ചെയര്‍പേഴ്‌സണ്‍ ആയി അയോണ സിറിയക്കും തിരഞ്ഞെടുക്കപ്പെട്ടു.


.webp)


0 Comments