Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ രക്തദാനം നടത്തി



സ്വാതന്ത്ര്യ ദിനത്തില്‍ സേവന സന്നദ്ധതയോടെ കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ രക്തദാനം നടത്തി. സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ബലി കഴിച്ച ധീര രക്തസാക്ഷികളെ അനുസ്മരിച്ചു കൊണ്ടും, ജീവന്റെ മഹത്വം വിളിച്ചറിയിച്ചു കൊണ്ടും, രക്തം ദാനം ചെയ്യുന്നതിലൂടെ ജീവനാണ് ദാനം ചെയ്യുന്നതെന്ന് സന്ദേശം നല്‍കിക്കൊണ്ടുമാണ് കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ അധ്യാപകരും, വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളു,ം കോട്ടയം കാരിത്താസ് ആശുപത്രിയില്‍ എത്തി രക്തദാനം  നടത്തിയത്. സ്‌കൂളിന്റെ  പ്രവര്‍ത്തനം സമൂഹത്തിന് മുഴുവന്‍ മാതൃകയാണെന്ന് കാരിത്താസ് ഹോസ്പിറ്റല്‍ ജോയിന്റ് ഡയറക്ടര്‍ ഫാദര്‍ ജിനു കാവില്‍ പറഞ്ഞു. കാരിത്താസ് ജോയിന്റ് ഡയറക്ടര്‍  ഫാദര്‍ സ്റ്റീഫന്‍ തേവര്‍പറമ്പില്‍ അധ്യാപകരെയും, മാതാപിതാക്കളെയും അഭിനന്ദിച്ചു.  സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ പൊലിഞ്ഞ മഹാത്മാക്കള്‍ക്ക്  പ്രണാമം അര്‍പ്പിക്കുന്നതോടൊപ്പം രക്തദാനത്തിന്റെ മഹത്വം സമൂഹത്തിലെ ഓരോ വ്യക്തികളിലേക്കും എത്തിക്കുവാനുമുള്ള സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചതെന്ന് സ്‌കൂള്‍ പ്രധാന അധ്യാപിക സുജ മേരി തോമസ് പറഞ്ഞു.  പി.ടി.എ പ്രസിഡണ്ട് ജിയോ കുന്നശ്ശേരിലിന്റെയും, സ്‌കൂള്‍ പ്രധാന അധ്യാപിക സുജാ മേരി തോമസിന്റെയും നേതൃത്വത്തില്‍ അധ്യാപകരായ ജിനോ, ഷെബിന്‍, നിമിഷ എന്നിവരും,  രക്ഷിതാക്കളുടെ പ്രതിനിധികളായ ബിജു, എബി, അഖില്‍, സ്‌കൂളിലെ എസ്.പി.സി കേഡറ്റുകളായിരുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളും രക്തദാനം നടത്തി.





Post a Comment

0 Comments