Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍-കൂത്താട്ടുകുളം റോഡിന്റെ വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ നടപടികളാരംഭിച്ചു



റോഡിന്റെ വീതികുറവും, വെള്ളക്കെട്ടും മൂലം യാത്രക്കാര്‍ക്ക് ദുരിതമാകുന്ന കിടങ്ങൂര്‍-കൂത്താട്ടുകുളം റോഡിന്റെ വശങ്ങള്‍ കോണ്‍ക്രീറ്റ്  ചെയ്യാന്‍ നടപടികളാരംഭിച്ചു. മരങ്ങാട്ടുപിള്ളി മുതല്‍ കുറിച്ചിത്താനം ശ്രീധരി ജംഗ്ഷന്‍ വരെയുള്ള ഭാഗത്താണ് റോഡിന്റെ വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്ത് റോഡിന് വീതികൂട്ടിയത്. മഴ പെയ്താല്‍ വെള്ളക്കെട്ടാവുന്ന റോഡില്‍, മഴ വെള്ളം ഒഴുകിപ്പോകാന്‍ കഴിയുന്ന വിധത്തില്‍ ചരിവു  നല്‍കിയാണ് കോണ്‍ക്രീറ്റിംഗ് നടത്തുന്നത്. വശങ്ങള്‍ കാടുകയറി കാല്‍നടയാത്രക്കാര്‍ ദുരിതത്തിലാവുന്നതിനുള്ള പരിഹാരമാവുകയാണ് ഇപ്പോഴത്തെ കോണ്‍ക്രീറ്റിംഗ്. ഓടകളില്ലാത്ത വികസനം പലപ്പോഴും ദുരിതമാക്കുന്ന സാഹചര്യത്തിലും, ഇപ്പോഴത്തെ കോണ്‍ക്രീറ്റിംഗ് വെള്ളക്കെട്ടിനു പരിഹാരമാവുമോയെന്ന് കാണാന്‍ കാത്തിരിക്കുകയാണ് പ്രദേശവാസികള്‍.




Post a Comment

0 Comments