Breaking...

9/recent/ticker-posts

Header Ads Widget

കൂടല്ലൂര്‍ സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം നടന്നു



കൂടല്ലൂര്‍ സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളില്‍  സ്വാതന്ത്ര്യദിനാഘോഷം നടന്നു. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ ദിനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് വിവിധ പരിപാടികള്‍ നടന്നു.   വെള്ള വേഷമണിഞ്ഞ കുട്ടികള്‍ രണ്ട് കൈകളിലും ദേശിയ പാതാകയുടെ നിറത്തിലുള്ള റിബണുകള്‍ ധരിച്ചാണ് പരിപാടികളില്‍ പങ്കെടുത്തത്. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് പൂതൃക്കയില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ഹെഡ്മിസ്ട്രസ്സ് പതാക ഉയര്‍ത്തി.  സ്‌കൂള്‍ ലീഡര്‍ മാസ്റ്റര്‍ ജോയല്‍ എബി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നാട്ടിലെ 11 ധീര ജവാന്മാരെ പൊന്നാടയണിയിച്ച് ആദരിച്ചു. സ്‌കൂളില്‍ നിന്നും എല്‍.എസ്.എസ്.  സ്‌കോളര്‍ഷിപ്പിന് അര്‍ഹയായ കുമാരി നിയ തെരെസ് പീറ്ററിനെ അനുമോദിച്ചു. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടന്ന മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ദേശഭക്തി ഗാനാലാപനവും, ദേശസ്‌നേഹവും, നൃത്ത പരിപാടിയും കുട്ടികള്‍ അവതരിപ്പിച്ചു.  ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജോണ്‍സിയ, പി.ടി.എ.പ്രസിഡന്റ്  ജോമോന്‍ ചെറുവള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. എല്ലാവര്‍ക്കും മധുരപലഹാരങ്ങളും നല്‍കി.




Post a Comment

0 Comments