Breaking...

9/recent/ticker-posts

Header Ads Widget

കുമ്മണ്ണൂര്‍ റസിഡന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ ഓണാഘോഷ പരിപാടികള്‍



കുമ്മണ്ണൂര്‍ റസിഡന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ കുമ്മണ്ണൂര്‍ പാം ഗാര്‍ഡന്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു. പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് മത്തച്ചന്‍ എം വടാന അധ്യക്ഷത വഹിച്ചു. മികച്ച ഹയര്‍സെക്കന്‍ഡറി അധ്യാപകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ മാത്യു എം കുര്യാക്കോസിനെ ചടങ്ങില്‍ ആദരവ് ഏറ്റുവാങ്ങി ഓണസന്ദേശം നല്കി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവധ മല്‍സരങ്ങളും സംഘടിപ്പിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാവിജയികള്‍ക്കും കലാകായിക മല്‍സരങ്ങളിലെ വിജയികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. സെക്രട്ടറി ടോം തോമസ്, ഫിലിപ്പ് മാത്യു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.




Post a Comment

0 Comments