Breaking...

9/recent/ticker-posts

Header Ads Widget

മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി മഹോത്സവത്തിന് കൊടിയേറി



മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി മഹോത്സവത്തിന് കൊടിയേറി. തന്ത്രി മനത്താറ്റ് ഇല്ലത്ത് ആര്യന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മുകത്വത്തിലാണ് കൊടിയേറ്റ് കര്‍മ്മം നടന്നത്. ഇരുപതാം തീയതി വിനായക ചതുര്‍ഥി ആഘോഷവും 21ന് ആറാട്ടും നടക്കും. കൊടിയേറ്റ് കര്‍മ്മത്തിന് മുന്നോടിയായി ചോറ്റാനിക്കര സത്യന്‍ നാരായണമാരാരുടെ പ്രമാണത്തില്‍ പഞ്ചവാദ്യം അരങ്ങേറി. വൈകിട്ട് ഏഴിന് ഗണേശ മണ്ഡപത്തില്‍ ശിവമണി ,മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ എന്നിവര്‍ ഒന്നിക്കുന്ന സംഗീത സമന്വയം നടക്കും. വിനായക ചതുര്‍ഥി ദിനമായ  20ന് പുലര്‍ച്ചെ 5.30 മുതല്‍ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ പതിനായിരത്തെട്ട് നാളികേരത്തിന്റെ മഹാഗണപതി ഹോമവും തുടര്‍ന്ന് 11നു ഗണപതിഹോമ ദര്‍ശനവും നടക്കും. തുടര്‍ന്ന് 12 ന്ഗജപൂജയും ആനയൂട്ടും നടക്കും. ഇതോടനുബന്ധിച്ച് ശ്രീബലി, പെരുവന കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ പഞ്ചാരിമേളവും മൂന്നുമണിക്ക് സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവ് പ്രകാശ് ഉള്ളിയേരിയും സംഘവും അവതരിപ്പിക്കുന്ന ഹാര്‍മോണിയം സംഗീത കച്ചേരിയും വൈകിട്ട് കാഴ്ചശ്രീബലി , വലിയവിളക്ക് എന്നിവയും നടക്കും. 21നാണ് ആറാട്ട്.




Post a Comment

0 Comments