Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപിള്ളിയില്‍ കാര്‍ഷികോത്സവത്തിന് തിങ്കളാഴ്ച തുടക്കമാകും.



മരങ്ങാട്ടുപിള്ളിയില്‍ കാര്‍ഷികോത്സവത്തിന് തിങ്കളാഴ്ച തുടക്കമാകും. മരങ്ങാട്ടുപിള്ളി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൃഷിവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്,  മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക്, കാര്‍ഷിക വികസന സമിതി,  കുടുംബശ്രീ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് കാര്‍ഷികോത്സവം നടക്കുന്നത്. ചിങ്ങമാസം 1 ന് കര്‍ഷകദിനത്തില്‍ സമാപിക്കുന്ന കാര്‍ഷികോത്സവത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. 14, 15 തീയതികളില്‍ കലവറ നിറയ്ക്കല്‍ ഘോഷയാത്രകള്‍ നടക്കും. 16 ന് നാടുകുന്ന് ജംഗ്ഷനില്‍ നിന്നുമാരംഭിക്കുന്ന വിളംബര റാലി ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ് ഫ്‌ളാഗ് ഓഫ് ചെയ്യും. വൈകീട്ട് സെന്റ് ഫ്രാന്‍സിസ് അസീസ്സി പള്ളി പാരിഷ് ഹാളില്‍ മുന്‍ എം.ജി വി.സി ഡോ. സാബു തോമസ് കാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്യും. കര്‍ഷക സെമിനാര്‍, കര്‍ഷകസദ്യ, കര്‍ഷക ഘോഷയാത്ര, വിവിധ മത്സരങ്ങള്‍ എന്നിവ നടക്കും. കര്‍ഷക ദിനത്തില്‍ വടംവലി മത്സരം, കാര്‍ഷിക ക്വിസ്, കര്‍ഷക സമ്മേളനം, അവാര്‍ഡ് ദാനം എന്നിവയും നടക്കും.




Post a Comment

0 Comments