Breaking...

9/recent/ticker-posts

Header Ads Widget

അമ്മമാരുടെ മഹാസമ്മേളനം



കുറവിലങ്ങാട് ദേവമാതാ കോളെജ് വിമന്‍സ് ഫോറത്തിന്റെ അഭിമുഖ്യത്തില്‍ അമ്മമാരുടെ മഹാസമ്മേളനം നടന്നു. കോളെജിലെയും സെന്റ് മേരീസ് സ്‌കൂളുകളിലെയും  മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും അമ്മമാര്‍ക്ക് മാത്രമായാണ്  സുകൃതം 2023 എന്ന ഏകദിന ശില്പശാല സജ്ജീകരിച്ചത്.  പുതിയ കാലത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ അമ്മമാരെ  പ്രാപ്തരാക്കുക, ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുക, ലഹരിക്കെതിരെയുള്ള ബോധ്യങ്ങളെ ബലപ്പെടുത്തുക എന്നിവയായിരുന്നു ശില്പശാല ലക്ഷ്യംവച്ചത്. കോളെജ് പ്രിന്‍സിപ്പാള്‍ ഡോ.സുനില്‍ സി.മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന  സമ്മേളനം കോളെജ് ബര്‍സാര്‍  റവ.ഫാ.ഡിനോയി കവളമ്മാക്കല്‍ ഉദ്ഘാടനം ചെയ്തു.  വിദ്യ ജോസ്, റവ.സി. ഫാന്‍സി പോള്‍, ഡോ. അരുണിമ സെബാസ്റ്റ്യന്‍, അഞ്ജു ബി., ഡോ. ജോബിന്‍ ജോസ്, ശ്രീ. ജിതിന്‍ ജോയി എന്നിവര്‍ ശില്പശാലക്ക് നേതൃത്വം നല്‍കി.ഡോ. അഞ്ജു റോസ് ജോര്‍ജ്, സൈക്കോളജിസ്റ്റ്  സന്തോഷ് ശിശുപാല്‍, എക്‌സൈസ് ഓഫീസര്‍ ദീപേഷ് എ.എസ്. തുടങ്ങിയവര്‍ ക്ലാസ് നയിച്ചു.




Post a Comment

0 Comments