മുത്തോലി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് രൂപം നല്‍കിയ സഹകരണമുന്നണി മുഴുവന്‍ സീറ്റും നേടി. കേരള കോണ്‍ഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡണ്ടും ബാങ്ക് പ്രസിഡണ്ടുമായ ടോബിന്‍ കെ.അലക്‌സ് നേതൃത്വം നല്‍കിയ പാനലാണ് വിജയിച്ചത്. വി ജയിച്ചവര്‍ക്ക് 2000-ല്‍ പരം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. എ .ആര്‍.അശോക്, എം.ആര്‍.ജയകൃഷ്ണന്‍, പി.ടി.ജോര്‍ജ്, ടോമി ജോണ്‍, ടി.ജെ.പരമേശ്വരന്‍, ബിബിന്‍ മാനുവല്‍, പി.ജെ.ഷിബു, സാജന്‍ ജോസഫ്, കുട്ടിയമ്മ ജേക്കബ്, ജെസ്സി ജോസ്, ജെസ്സി പോള്‍, കെ.ജി.സജീവ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക് എല്‍.ഡി.എഫ് യോഗം മുത്തോലി ജംഗ്ഷനില്‍ സ്വീകരണം നല്‍കി. അനുമോദന യോഗത്തില്‍ പി.കെ.ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജോസ് ടോം, പി.എം.ജോസഫ്, മാത്തുകുട്ടി ചേന്നാട്ട്, ജോസുകുട്ടി പൂവേലി, പ്രദീപ് കുമാര്‍, രാജന്‍ മുണ്ടമറ്റം, പുഷ്പചന്ദ്രന്‍, അനില മാത്തുക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.





0 Comments