കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ക്കെതിരെ എന്‍. ജി. ഒ യൂണിയന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. പാലാ മിനി സിവില്‍ സ്റ്റേഷനില്‍ നിന്നുമാരംഭിച്ച മാര്‍ച്ച് പാലാ ളാലം ജംഗഷനില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന ധര്‍ണ്ണ എന്‍. ജി. ഒ യൂണിയന്‍ സംസ്ഥാന കമ്മറ്റിയംഗം എം. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എന്‍. ജി. ഒ യൂണിയന്‍ ജില്ലാ ട്രഷറര്‍ സന്തോഷ് കെ. കുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍. ജി.ഒ. യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് എസ്. അനൂപ്, ജില്ലാ സെക്രട്ടറിയേറ്റംഗം ജി. സന്തോഷ് കുമാര്‍ എന്നിവര്‍സംസാരിച്ചു.
0 Comments