Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ഷിക ശില്‍പ്പശാലയും കര്‍ഷക സംഗമവും സംഘടിപ്പിച്ചു


ദേശീയ കര്‍ഷക ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ പട്ടിത്താനം രത്‌നഗിരി പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ  കാര്‍ഷിക ശില്‍പ്പശാലയും കര്‍ഷക സംഗമവും സംഘടിപ്പിച്ചു. പട്ടിത്താനം രത്‌നഗിരി പബ്ലിക് ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച ശില്പശാല  ദേശീയ കര്‍ഷക ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് ജോര്‍ജ് മുല്ലക്കര ഉദ്ഘാടനം ചെയ്തു. കൃഷിയില്‍ ഫലപ്രദമായ പ്രായോഗിക പരിചയം ലഭ്യമാക്കുന്നതിനും കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും കൂട്ടായ പരിശ്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് ജോര്‍ജ് മുല്ലക്കര  പറഞ്ഞു. കാര്‍ഷിക വിളകളുടെ വില തകര്‍ച്ചയും വിപണിയുടെ അസ്ഥിരതയും കാര്‍ഷിക മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കര്‍ഷകന് പിടിച്ചുനില്‍ക്കുവാന്‍ ഭക്ഷ്യവിളകള്‍ക്ക് പ്രാധാന്യം നല്‍കി സമ്മിശ്ര കൃഷി രീതിയിലേക്ക് തിരിയേണ്ടതുണ്ടെന്നും കര്‍ഷക കൂട്ടായ്മയിലൂടെ മാത്രമേ ഇത് വിജയകരമാകുകയുള്ളൂ എന്നും ജോര്‍ജ് മുല്ലക്കര പറഞ്ഞു. കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് പ്രൊഫസര്‍ ഡോക്ടര്‍ വി.എസ്.ദേവി പരിശീലന ക്ലാസ് നയിച്ചു. സമ്മിശ്ര കൃഷി സംയോജിത കൃഷി ഇടവിളകള്‍ക്ക് പ്രാധാന്യം നല്‍കുന്ന കൃഷി രീതി തുടങ്ങിയവയില്‍ ശാസ്ത്രീയവും ആയതുമായ കൃഷി രീതികള്‍ അവലംബിക്കണമെന്ന് ഡോക്ടര്‍ ദേവി പറഞ്ഞു.  ലൈബ്രറി
പ്രസിഡണ്ട് ഫ്രാന്‍സിസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഡി കെ എഫ് സംസ്ഥാന നേതാക്കളായ പ്രൊഫസര്‍ വി എം ജോര്‍ജ്, കെ പി ജയപ്രകാശ്, ജില്ലാ കമ്മിറ്റി അംഗം മാത്തുക്കുട്ടി ജോസഫ് ചെമ്പകശ്ശേരി, പഞ്ചായത്ത് മെമ്പര്‍ ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, ഝാന്‍സി തോമസ് തുടങ്ങിയവര്‍പ്രസംഗിച്ചു.




Post a Comment

0 Comments