Breaking...

9/recent/ticker-posts

Header Ads Widget

തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു.



വഴിയോര കച്ചവടക്കാരനായ 71 കാരനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കനെ   പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര ഇളമാട് ഭാഗത്ത് വിളയില്‍പുത്തന്‍വീട്ടില്‍ മോഹനന്‍  (60) എന്നയാളെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍  രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപം വച്ച്  ഞീഴൂര്‍ കാട്ടാമ്പാക്ക്  സ്വദേശിയായ കേശവന്‍ എന്നയാളെ  ചീത്ത വിളിക്കുകയും, മര്‍ദ്ദിക്കുകയും തുടര്‍ന്ന് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഇയാള്‍ ഫോട്ടോകള്‍ വില്‍ക്കുന്നതിന് സമീപത്തു തന്നെയായിരുന്നു മോഹനനും ഫോട്ടോ വില്പന നടത്തിയിരുന്നത്. ഇതിനാല്‍ മോഹനന് ഇയാളോട് വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ്  മോഹനന്‍ ആക്രമം നടത്തിയത്. പരാതിയെ തുടര്‍ന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. രാമപുരം സ്റ്റേഷന്‍ എസ്.എച്ച്.ഓ അഭിലാഷ് കുമാര്‍ കെ, എസ്.ഐ സജീര്‍, എ.എസ്.ഐ ഷീജ കെ.ജി,  സി.പി.ഓ മാരായ രാജേഷ് കുമാര്‍, വിശാഖ്, ശ്യാം  എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments