Breaking...

9/recent/ticker-posts

Header Ads Widget

രാമപുരം ഗ്രാമപഞ്ചായത്തില്‍ കര്‍ഷക ദിനം ആചരിച്ചു



രാമപുരം ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍, കാര്‍ഷിക വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ രാമപുരം ഗ്രാമപഞ്ചായത്തില്‍ കര്‍ഷക ദിനം ആചരിച്ചു. മാതൃക പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടാണ് ദിനാചരണം നടന്നത്. രാമപുരം ഗ്രാമപഞ്ചായത്ത് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന കര്‍ഷക ദിനാഘോഷ സമ്മേളനം കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സിബി തോമസ് ഉദ്ഘാടനം ചെയ്തു.  വിവിധ വിഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏഴ് മികച്ച കര്‍ഷകരെ ആദരിച്ചു. കൃഷി ഓഫീസര്‍ പ്രജിതാ പ്രകാശ് അദ്ധ്യക്ഷയായിരുന്നു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ച സിബി തോമസിനെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജൂലിയറ്റ് മൊമെന്റോയും പൊന്നാടയും നല്‍കി ആദരിച്ചു. പഞ്ചായത്ത് ജനപ്രതിനിധികള്‍, കാര്‍ഷിക വികസന സമിതിയംഗങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുത്തു. കൃഷി അസിസ്റ്റന്റ് സനീര്‍ ഷംസുദ്ദീന്‍  കൃഷി അസിസ്റ്റന്റ് ഷമീമ എന്നിവര്‍ പ്രസംഗിച്ചു.  തേങ്ങ പൊതിക്കല്‍, തേങ്ങ ചിരകല്‍, കപ്പ അരിയല്‍, കര്‍ഷിക ക്വിസ് മത്സരങ്ങളും, കാര്‍ഷിക സെമിനാറും നടന്നു.




Post a Comment

0 Comments