Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ പഞ്ചായത്തില്‍ ബിജെപി അംഗം രശ്മി രാജേഷ് വൈസ് പ്രസിഡന്റ്



കിടങ്ങൂര്‍ പഞ്ചായത്തില്‍  ബിജെപി അംഗം രശ്മി രാജേഷ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ 7-നെതിരെ 8 വോട്ടുകള്‍ക്കാണ് വിജയം. ബിജെപി സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് അംഗങ്ങള്‍ പിന്തുണച്ചു. പ്രാദേശിക വികാരത്തെ മാനിച്ചാണ് ഈ നിലപാടെടുത്തതെന്ന് തോമസ് മാളിയേക്കല്‍ പറഞ്ഞു. ബിജെപി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സഹായിച്ചു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അവരെ തിരിച്ചും സഹായിച്ചു. ഈ രീതിയില്‍ മുന്നോട്ട് പോയാലേ വികസനം സാധ്യമാകൂ.  നാടിനും ജനങ്ങള്‍ക്കും വേണ്ടിയാണ് ഈ തീരുമാനമെടുത്തത്. രാജ്യത്തെ വലിയ കക്ഷി പിന്തുണച്ചപ്പോള്‍ തിരിച്ചും സഹായിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിന്റെ പൊതുനിലപാട് ഇവിടെ ബാധകമല്ലെന്നും പ്രസിഡന്റ് പറഞ്ഞു.




Post a Comment

0 Comments