Breaking...

9/recent/ticker-posts

Header Ads Widget

പാതയോരത്ത് അപകടാവസ്ഥയില്‍ നില്‍ക്കുന്ന പാഴ്മരം മുറിച്ചു നീക്കാന്‍ നടപടി സ്വീകരിക്കണം



പാതയോരത്ത് അപകടാവസ്ഥയില്‍ നില്‍ക്കുന്ന പാഴ്മരം മുറിച്ചു നീക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഏറ്റുമാനൂര്‍-എറണാകുളം റോഡില്‍ കുറുപ്പന്തറക്കും, മുട്ടുചിറയ്ക്കും ഇടയില്‍ പഴയമഠം ജംഗ്ഷനിലാണ് അടിഭാഗം പൂര്‍ണ്ണമായും പൊള്ളയായ പാഴ്മരം ഏതുനിമിഷവും വൈദ്യുതി ലൈനിലേക്കും, റോഡിലേക്കും മറിഞ്ഞുവീഴാവുന്ന നിലയില്‍ നില്‍ക്കുന്നത്. അപകടാവസ്ഥയിലായ മരം വെട്ടി നീക്കി വലിയ ദുരന്തം ഒഴിവാക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.




Post a Comment

0 Comments