കടപ്ലാമറ്റം രൂപരേഖ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ സൗജന്യ രക്തഗ്രൂപ്പ്-ജീവിത ശൈലി രോഗനിര്‍ണയവും രക്തദാന ഫോറം രൂപീകരണവും ആഗസ്റ്റ് 15ന് നടക്കും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി 75 പേരുടെ ര്ക്തദാനവും അവയവദാന സമ്മതപത്രസമര്‍പ്പണവും നടക്കും. കടപ്ലാമറ്റം ഗവ ആശുപത്രിയില്‍ നടക്കുന്ന ചടങ്ങ് പാലാ ഡിവൈഎസ്പി എ.ജെ തോമസ് ഉദ്ഘാടനം ചെയ്യും. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ പുളിക്കീല്‍ അവയവദാന സമ്മതപത്രം ഏറ്റുവാങ്ങും. രൂപരേഖ പ്രസിഡന്റ് ബേബി ജോണ്‍, സെക്രട്ടറി മാത്യു കുളിരാനി, ട്രഷറര്‍ രാധാകൃഷ്ണന്‍ നായര്‍, ജോര്‍ജ്ജ് ആനിത്തോട്ടം, വികെ സദാശിവന്‍, അജീഷ് ചന്ദ്രന്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.


.webp)


0 Comments