മാധ്യമ പ്രവര്‍ത്തകനും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ഏറ്റുമാനൂര്‍ ശിവപ്രസാദിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കെ ജെ യുവിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണയോഗം സംഘടിപ്പിച്ചു. സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ എസ്എംഎസ്എം പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ മേഖലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍ അധ്യക്ഷനായിരുന്നു. ഏറ്റുമാനൂര്‍ ശിവപ്രസാദിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌ക്കാരം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോസ് കാണക്കാരിക്കും സാംസ്‌കാരിക പുരസ്‌ക്കാരം സിനിമ സീരിയല്‍ നടന്‍ ബെന്നി പൊന്നാരത്തിനും സമ്മാനിച്ചു. ഏറ്റുമാനൂര്‍ നഗരസഭയിലെ 42 ഹരിതകര്‍മ്മ സേനാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. കെജെയു സംസ്ഥാന പ്രസിഡന്റ് അനില്‍ ബിശ്വാസ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റില്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ബീന ഷാജി, ഇ.എസ്.ബിജു, ഏറ്റുമാനൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു കൂമ്പിക്കന്‍, കെജെയു ജില്ലാ പ്രസിഡന്റ് പി.ബി. തമ്പി, ജില്ലാ സെക്രട്ടറി രാജു കുടിലില്‍, സംസ്ഥാന സമിതി അംഗം കെ.ജി. ഹരിദാസ്, എസ്എംഎസ് എം പബ്ലിക് ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ്, സെക്രട്ടറി അഡ്വ. പി. രാജീവ്, , ഏറ്റുമാനൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എന്‍.പി. തോമസ്, മാധ്യമപ്രവര്‍ത്തകന്‍ റ്റി.പി. മോഹന്‍ദാസ് തുടങ്ങിയവര്‍പ്രസംഗിച്ചു.
0 Comments