Breaking...

9/recent/ticker-posts

Header Ads Widget

എഴുപത്താറ് പേരുടെ രക്തദാനം നടത്തി



പാലാ സെന്റ് തോമസ് കോളേജ് എന്‍സിസി ആര്‍മി വിംഗിന്റെയും സെവന്റീന്‍ കേരള ബറ്റാലിയന്റേയും നേതൃത്വത്തില്‍ പാലാ ബ്ലഡ് ഫോറത്തിന്റെ സഹകരണത്തോടെ സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി എഴുപത്താറ് പേരുടെ രക്തദാനം നടത്തി. കോളേജ് അങ്കണത്തില്‍  കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെയിംസ് ജോണ്‍ മംഗലത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  കേണല്‍ എംപി ദിനേശ് മുഖ്യാതിഥിയായി പങ്കെടുത്തു. പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം , സെന്റ് തോമസ് കോളേജ് എന്‍സിസി ഓഫീസറായ ലെഫ്റ്റനന്‍ ടോജോ ജോസഫ് എന്നിവര്‍ രക്തദാന സന്ദേശം നല്‍കി. ക്യാമ്പില്‍ എന്‍ സി സി കേഡറ്റുകളും വിദ്യാര്‍ത്ഥികളും ഉള്‍പ്പടെ 76 പേര്‍ രക്തം ദാനം ചെയ്തു. കോട്ടയം കാരിത്താസ് മാതാ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്.




Post a Comment

0 Comments