Breaking...

9/recent/ticker-posts

Header Ads Widget

വെട്ടൂര്‍ രാമന്‍ നായരുടെ അനുസ്മരണം സംഘടിപ്പിച്ചു



പാലാ സഹൃദയ സമിതിയുടെ സ്ഥാപക അദ്ധ്യക്ഷനായിരുന്ന വെട്ടൂര്‍ രാമന്‍ നായരുടെ അനുസ്മരണം പാലായില്‍ സംഘടിപ്പിച്ചു.  സഹൃദയസമിതി പ്രസിഡന്റ് രവിപുലിയന്നൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം ലൈബ്രറി കൗണ്‍സില്‍ മീനച്ചില്‍ താലൂക്ക് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ് നിര്‍വഹിച്ചു. കഥാകൃത്ത് സന്തോഷ് ജെ കെവി അനുസ്മരണപ്രഭാഷണം നടത്തി. ചാക്കോ സി പൊരിയത്ത്,  ഡി ശ്രീദേവി, രവിപാലാ എന്നിവര്‍ സ്മരണാജ്ഞലി അര്‍പ്പിച്ചു. സന്തോഷ് ജെ.കെ.വി.,  ഡോ.സിന്ധുമോള്‍ ജേക്കബ് എന്നിവര്‍ വെട്ടൂര്‍ സ്മാരക കഥാസമ്മാനം സമ്മാനിച്ചു. ഒന്നും രണ്ടും സമ്മാനാര്‍ഹമായ കഥകളുടെ അവതരണം രമേശന്‍ മുല്ലശ്ശേരി നിര്‍വഹിച്ചു. സഹൃദയസമിതി സെക്രട്ടറി പി.എസ്.മധുസൂദനന്‍, ലിന്റാമോള്‍ആന്റണി, ജോസ് മംഗലശ്ശേരി എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments