കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം BJP പിന്തുണയോടെ നേടിയത് ജോസഫ് വിഭാഗത്തിന്റെ രാഷ്ട്രീയപാപ്പരത്വം എന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി സിജോ ജോസഫ്. യു ഡി എഫ് നുള്ളില്‍ ചര്‍ച്ച ചെയ്യാതെ ഏക പക്ഷീയമായ നടത്തിയ അവിശുദ്ധ കൂട്ടുകെട്ട് രാഷ്ട്രീയ ധാര്‍മികതയ്ക്ക് ചേര്‍ന്നതല്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പദവി ഒഴിഞ്ഞ് യു ഡി എഫിന്റെ അന്തസ്സ് നിലനിര്‍ത്തുവാന്‍ തോമസ്സ് മാളിയേക്കല്‍ തയ്യാറാകണമെന്നും യൂത്ത് കോണ്‍ഗ്രസ്സ് അവശ്യപ്പെട്ടു. പ്രതിഷേധയോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ഗോകുല്‍ G അധ്യക്ഷത വഹിച്ചു. ബോബി തോമസ്സ് മാങ്കുടിയില്‍, സ്റ്റെഫിന്‍ മോഹന്‍ ആളുപ്പറമ്പില്‍, തോമസ്സ് കുട്ടി കുടുന്തയില്‍, പോള്‍ ദേവസ്യാ മഠത്തില്‍, സൂരജ് കെ.എസ്സ്, തുടങ്ങിയവര്‍ പ്രസംഗിച്ചു





0 Comments