അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ പരിശുദ്ധ വ്യാകുല മാതാവിന്റെ ദര്‍ശന തിരുനാളിന് കൊടിയേറി. ബുധനാഴ്ച രാവിലെ 7ന് പള്ളി വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തില്‍ കൊടിയേറ്റു കര്‍മ്മം നിര്‍വഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. സാജന്‍ പുളിക്കല്‍, ഫാ. ബിനില്‍ പഞ്ഞിപ്പുഴ, ഫാ. നൈജില്‍ തൊണ്ടിക്കാക്കുഴിയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.ശനിയാഴ്ച രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, വചനസന്ദേശം - ഫാ. സിനു വേളങ്ങാട്ടുശേരി, തുടര്‍ന്ന് മേരി നാമധാരികളുടെ സംഗമം, വൈകുന്നേരം നാലിന് ജപമാല റാലി, അഞ്ചിന് തിരി വെഞ്ചരിപ്പ്, മധ്യസ്ഥ പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന, വചനസന്ദേശം - റവ.ഡോ. ജയിംസ് പാലയ്ക്കല്‍, തുടര്‍ന്ന് പ്രദക്ഷിണം, കപ്ലോന്‍ വാഴ്ച, വാഹന വെഞ്ചരിപ്പ് എന്നിവ നടക്കും. പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ ആറിന് വലിയ പള്ളിയില്‍ റവ.ഡോ ജോസഫ് മുണ്ടകത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. തുടര്‍ന്ന് പരിശുദ്ധ വ്യാകുലമാതാവിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങള്‍ മോണ്ടളത്തില്‍ പ്രതിഷ്ഠിക്കും. പത്തിന് ആഘോഷമായ തിരുനാള്‍ റാസ കുര്‍ബാനയ്ക്ക് ഫാ. ചാക്കപ്പന്‍ നടുവിലെക്കളം മുഖ്യ കാര്‍മികത്വം വഹിക്കും.ഫാ. ജിസണ്‍ പോള്‍ വേങ്ങാശേരി സന്ദേശം നല്‍കും. വൈകുന്നേരം 5.15ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണവും കൊടിയിറക്കും നടക്കും. പ്രസുദേന്തി ബേബി ലൂക്കോസ് പാറപ്പുറം,ഡീക്കന്‍ ജിജോ വെള്ളക്കിഴങ്ങില്‍, കൈക്കാരന്മാരായ ജേക്കബ് തലയിണക്കുഴി, ജോണി കുഴുപ്പില്‍, മാത്യു വലിയപറമ്പില്‍, തോമസ് പുതുശേരില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.


.webp)


0 Comments