പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ആം ആദ്മി പാര്‍ട്ടി യു.ഡി.എഫിന് പിന്തുണ നല്‍കുന്നുവെന്ന രീതിയില്‍ ഒരു മാധ്യമത്തില്‍ വാര്‍ത്ത വന്നത് അപലപനീയമാണന്ന് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വ്യാജ പ്രചരണത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് നടപടി തുടങ്ങിതായും പാര്‍ട്ടി നിയോജകമണ്ഡലം ഭാരവാഹികള്‍ ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. തെറ്റായ പ്രചാരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്ത് കൊണ്ടുവരണം. യാതൊരു വികസന കാഴ്ചപ്പാടും ഇല്ലാത്ത മുന്നണികള്‍ തമ്മിലുള്ള മത്സരമാണ് പുതുപ്പള്ളിയില്‍ നടന്നതെന്നും, മുന്നണികള്‍ക്ക് ധൈര്യമുണ്ടങ്കില്‍ ഏഴ് വര്‍ഷത്തെ ഡല്‍ഹിഭരണത്തില്‍ നടക്കുന്ന വികസനവും ആറ് പതിറ്റാണ്ടുകൊണ്ട് ഇടതു-വലത് മുന്നണികള്‍ കേരളത്തില്‍ നടത്തിയ വികസനവും ചര്‍ച്ചചെയ്യാന്‍ തയ്യാറാകണമെന്നും ആം ആദ്മി നേതാക്കള്‍ ആവശ്യപ്പെട്ടു. യഥാര്‍ഥ വികസനം ചര്‍ച്ചയാക്കുന്നതിന് മാധ്യമങ്ങള്‍ മുന്‍കൈയെടുക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് ബോബന്‍ ജോര്‍ജ് തോട്ടത്തില്‍, സെക്രട്ടറി അഭിലാഷ് കുര്യന്‍ പ്ലാംപറമ്പില്‍, ജില്ലാ ട്രഷറര്‍ കെ.സി.സണ്ണി, സജി ഇരുപ്പുമല, ബിനു ജെയിംസ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.


.webp)


0 Comments