നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു. വൈദ്യുതി പോസ്റ്റ് തകര്‍ന്നു. നീണ്ടൂര്‍ കല്ലറ റോഡില്‍ മുടക്കാലി പ്രാലേല്‍ പാലത്തിന് സമീപം വ്യാഴാഴ്ച വൈകുന്നേരം ആയിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം മണിക്കൂറുകള്‍ വിച്ഛേദിക്കപ്പെട്ടു. വൈദ്യുതി തൂണ് ഇളകി മാറിയതോടെ റോഡിന്റെ സംരക്ഷണഭിത്തിയും അപകടാവസ്ഥയില്‍ ആയിരിക്കുകയാണ്. പ്രദേശം സ്ഥിരം അപകടമേഖലയായി മാറുന്നതായി നാട്ടുകാര്‍പറഞ്ഞു.





0 Comments