മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയും, ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയും സംയുക്തമായി അന്തിനാട് ശാന്തിനിലയം സ്‌പെഷ്യല്‍ സ്‌കൂളില്‍ അന്താരാഷ്ട്ര സാക്ഷരതാ ദിനം ആചരിച്ചു. ശാന്തിനിലയം സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ക്കായി ചിത്രരചനാ മത്സരവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ജ്യോതിലക്ഷ്മി പാരാ ലീഗല്‍ വോളന്റിയര്‍ പ്രിന്‍സിപ്പല്‍ സി.ആനി ജോസഫ് , അധ്യക്ഷത വഹിച്ചു.ഡോ.സതീഷ് ബാബു കരുണ ഹോസ്പിറ്റല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്ക് സി.വില്‍സി മദര്‍ സുപ്പീരിയര്‍ ശാന്തിനിലയം സ്‌പെഷ്യല്‍ സ്‌കൂള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ആശ മരിയ പോള്‍, സൈക്കാട്രിക് സോഷ്യല്‍ വര്‍ക്കര്‍ ആശാ മരിയ പോള്‍, ബോധവത്കരണ ക്ലാസ് നയിച്ചു. മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ് ,ലയണ്‍സ് ക്ലബ് അരുവിത്തുറ പ്രസിഡന്റ് അരുണ്‍ കുളമ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.


.webp)


0 Comments