Breaking...

9/recent/ticker-posts

Header Ads Widget

രേണുക രാജേശ്വരിക്ക് സ്വന്തം കുടുംബത്തോടൊത്തു ചേരാന്‍ അവസരമൊരുങ്ങുന്നു



മാഞ്ഞൂര്‍ ആശ നിലയത്തിലെ അന്തേവാസിയായ  മഹാരാഷ്ട്ര കോലാപ്പൂര്‍ സ്വദേശിനി രേണുക രാജേശ്വരിക്ക് സ്വന്തം കുടുംബത്തോടൊത്തു ചേരാന്‍ അവസരമൊരുങ്ങുന്നു.  ആശാഭവനിലെ അന്തേവാസികള്‍ക്ക് ഓണാഘോഷങ്ങളുടെ ഭാഗമായി വസ്ത്രങ്ങള്‍ നല്‍കാന്‍ എത്തിയ ജനമൈത്രി പോലീസ് രേണുകയ്ക്ക് സ്വന്തം വീട്ടിലേക്ക് എത്തുവാനുള്ള വഴികള്‍ തുറക്കുവാന്‍ കാരണമാവുകയാണ്.  മുഖ്യ അതിഥിയായി എത്തിയ വൈക്കം എ എസ് പി നകുല്‍ രാജേന്ദ്ര ദേശ്മുഖ് ആശാ ഭവന്‍ ചുറ്റിനടന്ന് കാണുകയും  അന്തേവാസികളുമായി  ആശയവിനിമയം നടത്തുകയും ചെയ്തു. രേണുകയോട് മറാട്ടിയില്‍ സംസാരിച്ച  ഇവരുടെ നാടിനെക്കുറിച്ചും ബന്ധുക്കളെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍  ചോദിച്ചറിഞ്ഞു. ഭര്‍ത്താവിനെക്കുറിച്ചും സഹോദരങ്ങളെ കുറിച്ചും മാതാപിതാക്കളെ കുറിച്ചും രേണുക പറഞ്ഞ വിവരങ്ങള്‍ ശരിയാണെന്നും ആവശ്യമായ ഇടപെടലുകള്‍ അടിയന്തരമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. രേണുകയെ സംബന്ധിക്കുന്ന വിവരങ്ങള്‍ അടങ്ങി  കുറിപ്പ് തയ്യാറാക്കിയാണ് നകുല്‍ ദേശ്മുഖ്  മടങ്ങിയത്.  രേണുക ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ആശാ ഭവനില്‍ എത്തിയത്. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നും രേണുകയെ  റെയില്‍വേ പോലീസിന്റെ സഹായത്തോടെയാണ്  ആശാ കേന്ദ്രത്തില്‍ എത്തിച്ചത്. രേണുകയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ വച്ച് കുടുംബത്തെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ് എഎസ്പിയ്ക്കും  ജനമൈത്രി പോലീസിനുമുള്ളത്. കേരളത്തിലെ വിവിധ പുനരധിവാസ കേന്ദ്രങ്ങളില്‍ കഴിയുന്ന  അന്യസംസ്ഥാനക്കാരുടെ ബന്ധുക്കളെ കണ്ടെത്തുവാനും ഈ സംഭവം പ്രചോദനമാകും.




Post a Comment

0 Comments