Breaking...

9/recent/ticker-posts

Header Ads Widget

മറ്റം റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണാഘോഷവും, കുടുംബ സംഗമവും



അതിരമ്പുഴ മറ്റം റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും, കുടുംബ സംഗമവും നടന്നു. സണ്ണി ചിറയലിന്റെ വസതിയില്‍ നടന്ന ആഘോഷ പരിപാടികള്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജി തടത്തില്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് റെയ്സാ ബീഗം അധ്യക്ഷത വഹിച്ചു. വിവിധ കലാകായിക മത്സരങ്ങളും നടന്നു.  കലാ- കായിക മത്സരങ്ങള്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബിജു വലിയമലയില്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹനായ കോട്ടയം റെയില്‍വേ പോലീസ് എസ്.എച്ച്.ഒ, റെജി.പി ജോസഫിനെയും, കാവ്യസമാഹരണ അവാര്‍ഡ് ജേതാവ് കവിയും റിട്ടയേര്‍ഡ്  എന്‍ജിനീയറുമായ വേദഗിരി നാരായണനെയും ചടങ്ങില്‍ ആദരിച്ചു. അസോസിയേഷന്‍ സെക്രട്ടറി വത്സമ്മ അലക്്‌സ് കൃതജ്ഞത രേഖപ്പെടുത്തി.




Post a Comment

0 Comments