കിടങ്ങൂര്‍ കട്ടച്ചിറ ചാലക്കടവ് ബൈപ്പാസ് റോഡിന്റെ ഇരുവശങ്ങളിലും ചെടികള്‍ നട്ടുപിടിപ്പിച്ച് മനോഹരമാക്കുന്നു. പുഴയോരം റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വ ത്തിലാണ് പാതയോരം പൂങ്കാവനമാക്കി മാറ്റുന്നത്. മാലിന്യങ്ങള്‍ നീക്കം ചെയ്ത് കാടും പടലും വെട്ടി നീക്കിയുമാണ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പാതിയോരങ്ങള്‍ മനോഹരമാക്കുന്നത്. ചെടികളും തണല്‍ മരങ്ങളും അലങ്കാരസസ്യങ്ങളും നട്ടുപിടിപ്പിച്ചുo പച്ചക്കറികള്‍ കൃഷി ചെയ്തും പരിപാലിച്ചുമാണ് ഇവര്‍ സമൂഹത്തിന് പുതിയ മാതൃകയും സന്ദേശവും നല്‍കുന്നത്. ദിവസങ്ങള്‍ നീണ്ടു നിന്ന അധ്വാനത്തിന്റെ ഫലമായാണ് പാതിയോരങ്ങള്‍ പൂങ്കാവനമായി മാറുന്നത്. പുഴയോരം റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ വിജയകുമാര്‍ ഇരുട്ടുകുഴി, ശശികുമാര്‍ മറ്റക്കാട്ട്, ശ്രീകുമാര്‍, സന്തോഷ് ബ്രില്ലിയന്റ്, ഗംഗ പ്രസാദ്, മണി മണിമലമറ്റം, രഘുനാഥന്‍ നായര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ചെടികള്‍ നട്ട് വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ജന പിന്തുണയാണ് ലഭിക്കുന്നതെന്ന് പുഴയോരം റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.


.webp)


0 Comments