Breaking...

9/recent/ticker-posts

Header Ads Widget

ചാണ്ടി ഉമ്മന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.



ചാണ്ടി ഉമ്മന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. 53 വര്‍ഷക്കാലം പുതുപ്പള്ളിയുടെ എം.എല്‍.എ ആയി റെക്കോഡ് സൃഷ്ടിച്ച ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയായാണ് ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തത്. രാവിലെ 10 മണിയോടെയാണ് നിയമസഭയില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ചോദ്യോത്തരവേളയ്ക്കു ശേഷമായിരുന്നു സത്യപ്രതിജ്ഞ. ദൈവനാമത്തിലാണ് ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തത്. മറിയാമ്മ ഉമ്മനും, കുടുംബാംഗങ്ങളും സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാന്‍ നിയമസഭയിലെത്തിയിരുന്നു. രാവിലെ പുതുപ്പള്ളി ഹൗസില്‍ നിന്നും വിവിധ ദേവാലയങ്ങളിലെത്തി പ്രര്‍ത്ഥിച്ച ശേഷമാണ് നിയമസഭയിലെത്തിയത്. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ നടന്ന ഗൂഡാലോചനകള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യപ്പെട്ടതും ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞയ്ക്കു ശേഷമായിരുന്നു




Post a Comment

0 Comments