ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹൈസ്‌കൂളില്‍ അധ്യാപകദിനത്തില്‍ ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു. ഓരോ വിദ്യാര്‍ത്ഥിയും തങ്ങളുടെ ഹൃദയത്തിന്റെ ആഴങ്ങളില്‍ സൂക്ഷിക്കുന്ന പ്രിയപ്പെട്ട അധ്യാപകരെക്കുറിച്ചുള്ള ഓര്‍മകളുമായി വിദ്യാര്‍ത്ഥികള്‍ അധ്യാപകരുടെ വീടുകളിലെത്തി. ഹോളിക്രോസ് എച്ച്.എസ്.എസി ലെ സ്‌കൗട്ട് & ഗൈഡ് വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് പൂര്‍വ്വാധ്യാപകരുടെ ഭവനങ്ങളിലെത്തി അവരെ പൊന്നാടയണിച്ചും പൂക്കള്‍ നല്കിയും ആദരിച്ചത്. അധ്യാപകര്‍ തങ്ങളുടെ കാലത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെപ്പറ്റിയും പ0ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികളോട് വിശദീകരിച്ചു. ഡിജിറ്റല്‍ യുഗത്തിലെ ചതിക്കുഴികളെക്കുറിച്ചും ലഹരി ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികളെ ബോധവത്ക്കരണം നടത്താനും അവര്‍ പ്രത്യേകം ശ്രധിച്ചു..മുന്‍ പ്രിന്‍സിപ്പല്‍ ഫാ.ജോസഫ് പനാമ്പുഴ, മുന്‍ ഹെഡ്മാസ്റ്റര്‍മാരായ ശ്രീ എ.എം.മാത്യ, ശ്രീമതി കുസുമം ജോസ്, അധ്യാപകരായ മേഴ്‌സി സക്കറിയാസ്, നാന്‍സി തോമസ്, ബെന്നി ആട്ടങ്ങാട്ട് 'ആനിയമ്മ എന്‍.ജോസ്, എം.ഐ.ഏലിയാമ്മ, കുഞ്ഞമ്മ മാത്യു എന്നിവര്‍ക്കാണ് കുട്ടികള്‍ ഗുരു വന്ദനം അര്‍പ്പിച്ചത്.പ്രിന്‍സിപ്പള്‍ഫാ.സോമി മാത്യു, ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.





0 Comments