ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ ഫൊറോനാ പള്ളിയില്‍ മാര്‍സ്ലീവായുടെ പുകഴ്ചയുടെ തിരുനാളും കല്ലിട്ട തിരുനാളും സെപ്റ്റംബര്‍ 13, 14 തീയതികളില്‍ ആഘോഷിക്കും. സെപ്റ്റംബര്‍ 13 ബുധനാഴ്ച രാവിലെ 5:30 നും, 6.30 നും വിശുദ്ധ കുര്‍ബാന നൊവേന, വൈകിട്ട് 5:00 മണിക്ക് ആഘോഷമായ വിശുദ്ധ കുര്‍ബാന തുടര്‍ന്ന് സെന്റ് തോമസ് സ്മാരകത്തില്‍ ലദീഞ്ഞ് എന്നിവ നടക്കും. പ്രധാന തിരുനാള്‍ ദിനമായ വ്യാഴാഴ്ച രാവിലെ 5:30നും, 6:30നും വിശുദ്ധ കുര്‍ബാന, വൈകിട്ട് 5:00ന് ഫാ.ബിജു കുന്നക്കാട്ട് ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം നടക്കും. രാത്രി 7:30ന് മൂവാറ്റുപുഴ കുന്നലക്കാടന്‍സിന്റെ ചെണ്ടമേളവും ഉണ്ടായിരിക്കുമെന്ന് ഫൊറോനാ വികാരി ഫാ. ജോസഫ് പാനാമ്പുഴ അറിയിച്ചു.





0 Comments