കോട്ടയം ജില്ലാ പോലീസ് കായികമേളയുടെ ഭാഗമായി അത്‌ലറ്റിക് മീറ്റ് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്നു. പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് എന്‍ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി കാര്‍ത്തികിന്റെ നേതൃത്വത്തിലാണ് മത്സരങ്ങള്‍ നടന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ശാരീരികവും മാനസികവുമായ ഉല്ലാസത്തിനും വേണ്ടി എല്ലാവര്‍ഷവും നടക്കുന്ന കായിക മേള ഓഗസ്റ്റ് 18 മുതല്‍ വിവിധ ഡിവിഷനുകളിലായി നടന്നു വരുകയാണ്. സെപ്റ്റംബര്‍ 13 ന് കോട്ടയം പോലീസ് പരേഡ് ഗ്രാണ്ടില്‍ നടക്കുന്ന സമാപന യോഗത്തില്‍ എറണാകുളം റേഞ്ച് ഡപ്യൂട്ടി ഇന്‍സ്പക്ടര്‍ ജനറല്‍ ഓഫ് പോലീസ് പി വിമലാദിത്യ സല്യൂട്ട് സ്വീകരിക്കും. ജില്ലാ കലക്ടര്‍ വി വിഗ്‌നേശ്വരി മുഖ്യാതിഥിയായിരിക്കും.





0 Comments