Breaking...

9/recent/ticker-posts

Header Ads Widget

കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിച്ചതോടെ മണ്ണും ചെളിയും നിറഞ്ഞ റോഡില്‍ യാത്ര ദുരിതമായി.



കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിച്ചതോടെ മണ്ണും ചെളിയും നിറഞ്ഞ റോഡില്‍ യാത്ര ദുരിതമായി. ഏറ്റുമാനൂര്‍ കോടതിപ്പടിയില്‍ നിന്നും വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേയ്ക്ക് എത്തുന്ന കച്ചേരി റോഡാണ് മണ്ണും ചെളിയും നിറഞ്ഞു കിടക്കുന്നത്. കെ.എസ്.ഇ.ബി സര്‍ക്കാര്‍ മൃഗാശുപത്രി, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ക്ഷീര വികസന ഓഫീസ്, ഫുഡ് സേഫ്റ്റി ഓഫീസ്, സബ് രജിസ്റ്റര്‍ ഓഫീസ്, ട്രഷറി, മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ തുടങ്ങിയ  സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കുള്ള റോഡിലാണ് മണ്ണും, ചെളിയും നിറഞ്ഞു കിടക്കുന്നത്. ഏറ്റുമാനൂരിലെ കോടതി സമുച്ചയങ്ങളിലേക്ക് വെള്ളമെത്തിക്കുവാന്‍ അമൃത പദ്ധതിയിലും ഗ്രാമപഞ്ചായത്ത് 33-ാം വാര്‍ഡിലെ ജലജീവന്‍ മിഷന്‍ പദ്ധതിയിലും ഉള്‍പ്പെടുത്തിയാണ് പൈപ്പ് ലൈനിങ് നടത്തിയിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയാണ് നിലവിലെ പ്രതിസന്ധിക്ക്  കാരണമായിരിക്കുന്നത്. വാട്ടര്‍ അതോറിറ്റിയാണ് 25 ലക്ഷം രൂപ കോടതി സമുച്ചയങ്ങളിലേക്കുള്ള ശുദ്ധജലം എത്തിക്കുവാന്‍  അനുവദിച്ചതെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സിബി വെട്ടൂര്‍ പറഞ്ഞു.




Post a Comment

0 Comments