Breaking...

9/recent/ticker-posts

Header Ads Widget

ബസിനും ലോറിക്കുമിടയില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രികന്‍ അത്ഭുതകരമായി രക്ഷപെട്ടു.



ബസിനും ലോറിക്കുമിടയില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രികന്‍ അത്ഭുതകരമായി രക്ഷപെട്ടു.  വൈകൂന്നേരം 4.30 ഓടെ കടുത്തുരുത്തി സെന്‍ട്രല്‍  ജംഗ്ഷനിലാണ് അപകടം. മുട്ടുചിറ സ്വദേശി  ജോസ് (65) ആണ്  പരിക്കേല്‍ക്കാതെ രക്ഷപെട്ടത്. വൈക്കം ഭാഗത്തേക്കു പോവുകയായിരുന്ന സ്വകാര്യ ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയിട്ട് യാത്രക്കാരെ കയറ്റിയിറക്കുന്ന സമയത്താണ്  ലോറി എത്തുന്നത് കാല്‍നടയാത്രക്കാര്‍ക്ക് കടന്നു പോകുന്നതിനായി ഹോം ഗാര്‍ഡിന്റെ നിര്‍ദ്ദേശപകാരം ലോറി  നിര്‍ത്തിയപ്പോള്‍ ബസിന്റെ സൈഡിലൂടെ സ്‌കൂട്ടര്‍ യാത്രികനും കടന്നുവരികയായിരുന്നു.  യാത്രക്കാര്‍ റോഡിന് മറുവശമെത്തിയതോടെ സ്‌കൂട്ടര്‍ യാത്രികന്‍ ഇടയിലുണ്ടെന്നറിയാതെ ലോറി മുന്നോട്ട് എടുക്കുകയും  സ്‌കൂട്ടര്‍, ലോറിക്കും ബസിനും ഇടയില്‍ കുടുങ്ങുകയുമായിരുന്നു. അപകടം ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹോം ഗാര്‍ഡിന്റെ ശ്രദ്ധയില്‍ പെടുകയും, ഇദേഹം ലോറി നിര്‍ത്തിക്കുകയും ചെയ്തതൊടെ  വന്‍ദുരന്തം ഒഴിവായി. ആളുകള്‍ ഓടികൂടി ലോറിക്കും ബസിനും ഇടയില്‍ നിന്നും സ്‌കൂട്ടര്‍ സ്‌കൂട്ടര്‍ യാത്രികനെ പുറത്തെത്തിക്കുകയായിരുന്നു.

.




Post a Comment

0 Comments